വീരപ്പന് ആകാശവാണിയിലൂടെ സന്ദേശം
ബാംഗ്ലൂര്‍: കര്‍ണാടക മുന്‍മന്ത്രി എച്ച്. നാഗപ്പയെ മോചിപ്പിക്കണമെന്ന് ആകാശവാണിയിലൂടെ ജനതാദള്‍ (യു) പ്രാദേശിക നേതാവ് പൊന്നാച്ചി മഹാദേവസ്വാമി വീരപ്പനോട് അഭ്യര്‍ഥിച്ചു.
നാഗപ്പയെ മോചിപ്പിക്കുന്നതിനുള്ള സന്ധി സംഭാഷണങ്ങള്‍ക്കായി ദൂതരായി മഹാദേവസ്വാമിയെയും ജയിലില്‍ കഴിയുന്ന കൊളത്തൂര്‍ മണിയെയും അയയ്ക്കണമെന്നാണ് വീരപ്പന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നത്. താന്‍ തനിച്ച് കാട്ടില്‍ വന്നാല്‍ സന്ധി സംഭാഷണത്തിന് തയ്യാറാവുമോ എന്ന് ഒക്ടോബര്‍ 16 ബുധനാഴ്ച ആകാശവാണിയിലൂടെ പുറപ്പെടുവിച്ച സന്ദേശത്തില്‍ മഹാദേവസ്വാമി വീരപ്പനോട് ആരാഞ്ഞു.
കൊളത്തൂര്‍ മണിയെ ദൂതനായി അയയ്ക്കുന്നതിനുള്ള നിയമ തടസങ്ങളെക്കുറിച്ച് മഹാദേവസ്വാമി സന്ദേശത്തില്‍ വീരപ്പനെ ബോധ്യപ്പെടുത്തി. ജയിലില്‍ കഴിയുന്ന കൊളത്തൂര്‍ മണിയ്ക്ക് ജാമ്യം കിട്ടുകയാണെങ്കില്‍ അയാളെ ദൂതനായി അയയ്ക്കാന്‍ കര്‍ണാടക സര്‍ക്കാരിന് യാതൊരു എതിര്‍പ്പുമില്ല. എന്നാല്‍ മണിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാന്‍ ഇനിയും ദിവസങ്ങളെടുക്കും- സന്ദേശത്തില്‍ മഹാദേവസ്വാമി പറഞ്ഞു.
വീരപ്പന്‍ അയച്ച മൂന്നാമത്തെ കാസറ്റില്‍ എട്ടുദിവസത്തിനകം മണിയെയും സ്വാമിയെയും ദൂതരായി അയയ്ക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. വീരപ്പന്‍ നല്‍കിയ സമയം കഴിഞ്ഞതിനെ തുടര്‍ന്നാണ് സ്വാമിയുടെ വീരപ്പനുള്ള സന്ദേശം ആകാശവാണി പ്രക്ഷേപണം ചെയ്തത്.
ഒക്ടോബര്‍ 15 ചൊവാഴ്ച കര്‍ണാടക മുഖ്യമന്ത്രി എസ്. എം. കൃഷ്ണയും ആഭ്യന്തരമന്ത്രി മല്ലികാര്‍ജുന കാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തിയ മഹാദേവസ്വാമി ദൂതനായി പോവാന്‍ താന്‍ തയ്യാറാണെന്ന് വ്യക്തമാക്കുകയായിരുന്നു.












Click it and Unblock the Notifications