ബസ്, ലോറി പണിമുടക്ക് 18ന്
കോഴിക്കോട്: വാഹനങ്ങളുടെ ഇന്‍ഷ്വറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യബസ്സുകളും ലോറികളും മറ്റ് മോട്ടോര്‍ വാഹനങ്ങളും ഒക്ടോബര്‍ 18 വെള്ളിയാഴ്ച പണിമുടക്കും. മോട്ടോര്‍ തൊഴിലാളി സംഘടനകളുടെ സംയുക്ത സമരസമിതി, കേരളാ സ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍, കേരള സ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷന്‍, ടൂ വീലേഴ്സ് അസോസിയേഷന്‍ എന്നിവര്‍ സംയുക്തമായാണ് പണിമുടക്കുന്നത്.
24 മണിക്കൂര്‍ നേരമായിരിക്കും പണിമുടക്ക്. ഇന്‍ഷ്വറന്‍സ് ഉള്ള ഒരു വാഹനവും അന്ന് നിരത്തിലിറങ്ങരുതെന്ന് ജോയിന്റ് ആക്ഷന്‍ സമിതി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് 25 ലക്ഷത്തില്‍ പരം വാഹനങ്ങള്‍ രജിസ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്‍ഷ്വറന്‍സ്പ്രീമിയം പല മടങ്ങായി വര്‍ധിപ്പിച്ച നടപടി കാല്‍കോടിയോളം ജനങ്ങളെ ബാധിക്കും. വാര്‍ത്താസമ്മേളനത്തില്‍ ആക്ഷന്‍ സമിതി നേതാക്കളായ എളമരം കരിം, പി.എം. മുഹമ്മദാലി, അസാന്‍കുട്ടി ഹാജി എന്നിവര്‍ സംബന്ധിച്ചു.












Click it and Unblock the Notifications