25 കോടി കേന്ദ്രസഹായം ആവശ്യപ്പെട്ടു
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ 25 കോടിയുടെ കേന്ദ്ര സഹായം കേരളം ആവശ്യപ്പെട്ടു.
പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് അടിയന്തിര സഹായമെത്തിക്കാന്‍ ഒക്ടോബര്‍ 16 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ദുരിതാശ്വാസത്തിനായി രണ്ട് കോടി രൂപ അനുവദിച്ചു.
കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ ഏറെയാണെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
പ്രളയക്കെടുതിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 50,000 രൂപ വീതം നല്‍കും. പരിക്കേറ്റവര്‍ക്ക് 5,000 രൂപയും വീടുകള്‍ പൂര്‍ണമായി തകര്‍ന്നവര്‍ക്ക് 25,000 രൂപയും വീടുകള്‍ ഭാഗികമായി തകര്‍ന്നവര്‍ക്ക് 10,000 രൂപയും ആശ്വാസമായി നല്‍കും.
ഒരാഴ്ച നീണ്ട പേമാരിയെ തുടര്‍ന്ന് സ്വത്ത് നാശവും കൃഷി നാശവുമായി 50 കോടി രൂപയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായത്. 11 പേര്‍ മരിച്ചു. വടക്കന്‍ ജില്ലകളിലെ ചില ഗ്രാമങ്ങളില്‍ ഇപ്പോഴും വെള്ളക്കെട്ടിലാണ്. ഇവിടങ്ങളില്‍ റോഡുകള്‍ ഇപ്പോഴും ഗതാഗത യോഗ്യമായിട്ടില്ല.












Click it and Unblock the Notifications