കേരളത്തെ മാലിന്യമുക്തമാക്കാന്‍ പദ്ധതി
തിരുവനന്തപുരം: കേരളത്തെ മാലിന്യമുക്തമാക്കുന്നതിന് ക്ലീന്‍ കേരള എന്ന പദ്ധതി നടപ്പിലാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഇതുസംബന്ധിച്ച് പഠനം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പിനെ ചുമതലപ്പെടുത്തി. ഒക്ടോബര്‍ 16 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി എ. കെ ആന്റണിയാണ് ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരം നഗരത്തിലെ മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശസ്വയംഭരണ വകുപ്പ് കോര്‍പ്പറേഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഇതിനായി നടപടികള്‍ സ്വീകരിക്കുന്നതിനായി മന്ത്രി ചെര്‍ക്കളം അബ്ദുള്ള ബുധനാഴ്ച തന്നെ കോര്‍പ്പറേഷന്‍ പ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ക്കും.
തിരുവനന്തപുരം നഗരത്തെ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയതാക്കി മാറ്റാനുള്ള പദ്ധതി നടപ്പിലാക്കുന്നതിനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി രൂപീകരിച്ച സമിതി പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. പദ്ധതിയ്ക്ക് കേന്ദ്രസഹായം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications