Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദ്രമോഹനന്റെ അപേക്ഷ തള്ളി

കൊച്ചി: നുണ പരിശോധനയ്ക്ക് വിധേയനാക്കുമ്പോള്‍ തന്റെ അഭിഭാഷകന്‍ കൂടി അടുത്തുണ്ടായിരിക്കണമെന്ന രാഷ്ട്രദീപിക ലേഖകന്‍ ചന്ദ്രമോഹനന്റെ അപേക്ഷ ഹൈക്കോടതി തള്ളി. വ്യാജരേഖാക്കേസില്‍ തന്നെ ക്രൈംബ്രാഞ്ച് നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ സാധ്യതയുണ്ടെന്നതിനാലാണ് ചന്ദ്രമോഹനന്‍ ഹൈക്കോടതിയില്‍ ഇത്തരമൊരു അപേക്ഷനല്കിയത്.

ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുമ്പോഴോ, നുണപരിശോധനയ്ക്ക് വിധേയമാക്കുമ്പോഴോ അഭിഭാഷകന്റെ കൂടി സാന്നിധ്യം ആവശ്യമില്ലെന്ന് ഹൈക്കോടതി ജസ്റിസ് എന്‍. കൃഷ്ണന്‍നായര്‍ വിധിച്ചു. പരാതിക്കാരന് ഇക്കാര്യത്തില്‍ അഭിഭാഷകന്റെ സഹായത്തിന് അര്‍ഹതയില്ലെന്നും കോടതി വിധിച്ചു.

പൊലീസും ക്രൈംബ്രാഞ്ചും തന്നെ വ്യാജരേഖക്കേസിന്റെ പേരില്‍ പീഡിപ്പിക്കുകയാണെന്ന പരാതിക്കാരന്റെ വാദവും ഹൈക്കോടതി തള്ളി. വ്യാജരേഖാക്കേസുമായി ബന്ധപ്പെട്ട് ചന്ദ്രമോഹനനെ നേരത്തെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+