കലാമണ്ഡലം കോഴ്സ്: ഓര്‍ഡിനന്‍സിറക്കും
തിരുവനന്തപുരം: കലാമണ്ഡലത്തിലെ ബിരുദ കോഴ്സിന് സംസ്കൃത സര്‍വകലാശാലയുടെ അംഗീകാരം നേടിയെടുക്കുന്നതിന് സര്‍ക്കാര്‍ ഓര്‍ഡിനന്‍സിറക്കും.
ഒക്ടോബര്‍ 16ന് ചേര്‍ന്ന മന്ത്രിസഭായോഗം ഇതുസംബന്ധിച്ച തീരുമാനമെടുത്തതായി മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കാന്‍ ഒക്ടോബര്‍ 17 വ്യാഴാഴ്ച ചേരുന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ കേരളം ആവശ്യപ്പെടും.
നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതു സംബന്ധിച്ച് അന്തിമ തീരുമാനം കൈകൊണ്ടിട്ടില്ല. തൊഴിലാളി യൂണിയന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയതിന് ശേഷമേ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവൂ. പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നത് സര്‍ക്കാരിന്റെ നയമല്ലെങ്കിലും വന്‍നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ഇപ്പോഴത്തെ നിലയില്‍ കൊണ്ടുനടത്താനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications