മെഡിക്കല്‍ കോളജില്‍ വീണ്ടും ബലാത്സംഗശ്രമം
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പാതി വെന്ത യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിന് പിന്നാലെ വീണ്ടും മറ്റൊരു ബലാത്സംഗശ്രമം നടന്നതായി പരാതി. റേഡിയേഷന്‍ ചികിത്സയ്ക്കെത്തിയ തമിഴ്നാട്ടുകാരി യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പരാതി.
സംഭവവുമായി ബന്ധപ്പെട്ട് തിക്കോടി നടയ്ക്കല്‍ പ്രേംകുമാറി (29) നെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ് ചെയ്തു. പ്രേംകുമാറിനെയും അറ്റന്റര്‍ സുധയെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് സസ്പെന്റ് ചെയ്തതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
ഇടതുതുടയെല്ലില്‍ കാന്‍സര്‍ ബാധിച്ച് റേഡിയേഷന്‍ ചികിത്സയ്ക്കെത്തിയതായിരുന്നു പത്തൊമ്പതുകാരിയായ യുവതി. റേഡിയേഷന്‍ നല്‍കുന്ന സന്ദര്‍ഭങ്ങളില്‍ രോഗി സ്ത്രീയാണെങ്കില്‍ വനിതാ അറ്റന്റര്‍ കൂടെ നില്‍ക്കാറുണ്ട്. യുവതിയ്ക്ക് റേഡിയേഷന്‍ നല്‍കുമ്പോള്‍ വനിതാ അറ്റന്‍റുണ്ടായിരുന്നില്ല.
ഒക്ടോബര്‍ 16 ചൊവാഴ്ചയാണ് പ്രേംകുമാറിനെ പൊലീസ് അറസ്റ് ചെയ്തത്. പ്രതിയെ താമരശേരി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയതിന് ശേഷം ജാമ്യത്തില്‍ വിട്ടു.
തലശേരിയിലുള്ള ഒരു വീട്ടില്‍ ഏതാനും വര്‍ഷം മുമ്പ് ജോലിയ്ക്കെത്തിയതാണ് യുവതി. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ കാന്‍സര്‍ വിഭാഗം മേധാവി ഡോ. സുബൈദ ബീഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications