Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്മജയോട് വീണ്ടും വിശദീകരണം തേടും

കൊച്ചി: അച്ചടക്കലംഘനത്തിന്റെ പേരില്‍ പത്മജ വേണുഗോപാലിന്റെ കയ്യില്‍ നിന്നും വീണ്ടും വിശദീകരണം തേടുമെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു. ഒക്ടോബര്‍ 16 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുരളി.

കെപിസിസി നല്കിയ കാരണം കാണിക്കല്‍ നോട്ടീസിന് പത്മജ ഒരിയ്ക്കല്‍ മറുപടി നല്കിയിരുന്നു. എന്നാല്‍ ഈ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടതിനെത്തുടര്‍ന്നാണ് വീണ്ടും വിശദീകരണം ചോദിക്കുന്നത്. - മുരളീധരന്‍ പറഞ്ഞു.

പത്മജ ഇപ്പോള്‍ വിദേശപര്യടനത്തിലാണ്. മടങ്ങിവന്നാല്‍ ഉടന്‍ വീണ്ടും വിശദീകരണം തേടും. കെഎസ്ഇബിയിലെ കോണ്‍ഗ്രസ് അനുകൂല ട്രേഡ്യൂണിയനില്‍ ഒരു ഗ്രൂപ്പിനെ നയിക്കുന്നു എന്നതാണ് പത്മജ നടത്തിയ അച്ചടക്കലംഘനം. മറുപടി ലഭിച്ച ശേഷമേ എന്ത് നടപടിയെടുക്കണമെന്ന് ആലോചിക്കൂ. - മുരളീധരന്‍ പറഞ്ഞു.

ഡിസംബര്‍ 31ന് മുമ്പ് കോണ്‍ഗ്രസ് മണ്ഡലം, ബ്ലോക്ക് കമ്മിറ്റികള്‍ പുന:സംഘടിപ്പിക്കും. കെഎസ്യു, യൂത്ത്കോണ്‍ഗ്രസ് പുന:സംഘടന ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. മുനിസിപ്പല്‍ ചെയര്‍മാന്‍മാരുടെയും കൗണ്‍സിലര്‍മാരുടെയും അധികാരം പിടിച്ചെടുക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ഒരു നീക്കവും നടത്തുന്നില്ലെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി.

എറണാകുളം ഡിസിസി സെക്രട്ടറി ലിനോ ജേക്കബിനെതിരായ സസ്പെന്‍ഷന്‍ നടപടികള്‍ പിന്‍വലിച്ചതായി മുരളീധരന്‍ അറിയിച്ചു. മന്ത്രി കെ.വി. തോമസിന് എതിരായി നടത്തിയ വിമര്‍ശനത്തില്‍ നിരുപാധികം മാപ്പ് ചോദിച്ചതിനാലാണ് ലിനോ ജേക്കബിനെതിരായ ശിക്ഷ പിന്‍വലിച്ചത്. - മുരളീധരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+