പേമാരിയില്‍ 10 മരണം
തിരുവനന്തപുരം: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് 10 പേര്‍ മരിച്ചു.
കാസര്‍കോട്ട് രണ്ട് പേരും കണ്ണൂരില്‍ ഒരാളും കോഴിക്കോട് രണ്ട് പേരും മലപ്പുറത്ത് നാല് പേരും മരിച്ചു. തിരുവനന്തപുരത്ത് ഒരാള്‍ മരിച്ചു.
കണ്ണൂര്‍ ജില്ലയില്‍ ഇരുന്നൂറിലധികം വീടുകള്‍ തകര്‍ന്നു. ഇരിട്ടിയില്‍ ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് പരിക്കേറ്റു.
കണ്ണൂരില്‍ റെക്കോഡ് മഴയാണ് പെയ്തത്- 37 സെന്റി മീറ്റര്‍. 1924ലാണ് ഇതിന് മുമ്പ് ഏറ്റവും കനത്ത മഴ പെയ്തത്. അന്ന് 35 സെന്റിമീറ്റര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.












Click it and Unblock the Notifications