Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ കവര്‍ച്ച

കണ്ണൂര്‍: കണ്ണൂരില്‍ പൊലീസ് ക്ലബ് ജംഗ്ഷനിലെ താവരക്കര റോഡിലെ കടകള്‍ കൊള്ളയടിച്ചു. കളക്ടറേറ്റിനും പ്രസ്ക്ലബിനും അടുത്തുള്ള കടകളിലും കവര്‍ച്ച നടന്നു. ഒക്ടോബര്‍ 15 ചൊവാഴ്ച രാത്രിയാണ് സംഭവം.

പണവും സാധനങ്ങളും മോഷ്ടിച്ചിട്ടുണ്ട്. നഷ്ടം കണക്കാക്കിവരുന്നു. കവര്‍ച്ചയുടെ വിവരമറിഞ്ഞെത്തിയ പൊലീസുകാരെ കള്ളന്മാര്‍ കല്ലെറിഞ്ഞു. കല്ലേറില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റേഷനും എസ്പി ഓഫീസിനും ഡിഐഡി ഓഫീസിനും എആര്‍ ക്യാമ്പിനും തൊട്ടടുത്താണ് മോഷണം നടന്ന കടകള്‍.

അപ്പക്സ് അവന്യൂവിന്റെ ഒന്നാം നിലയിലുള്ള എയര്‍ടെല്‍ ഓഫീസിന്റെ ഒരിഞ്ചുകനമുള്ള വിലപിടിപ്പുള്ള ചില്ലുകള്‍ മോഷ്ടാക്കള്‍ തകര്‍ത്തു. ഷട്ടറിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. മേശവലിപ്പില്‍ സൂക്ഷിച്ച 35,000 രൂപ മോഷ്ടാക്കള്‍ കൊണ്ടുപോയി. സിം കാര്‍ഡുകളും ബ്ലാങ്ക് ചെക്കുകളും മോഷ്ടിച്ചിട്ടുണ്ട്.

ഈ കെട്ടിടത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ശ്രീരാം ഫൈനാന്‍സിയേഴ്സില്‍ നിന്നും ഒരു ലക്ഷം രൂപ കവര്‍ന്നു. അപ്പക്സ് അവന്യൂവിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ആനന്ദ് കളര്‍ലാബിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ നാല് കാമറകളും 450 രൂപയും എടുത്തു.

കണ്ണൂര്‍ കളക്ടറേറ്റിന് മുന്നിലെ രണ്ടു ഹോട്ടലുകളിലും മോഷണം നടന്നു. കണ്ണൂര്‍ പ്രസ് ക്ലബ് ജംഗ്ഷന് സമീപത്തെ മൂന്നു കടകളില്‍ മോഷ്ടാക്കള്‍ കയറി. ചില്ലുകള്‍ ഉടയ്ക്കുന്ന ശബ്ദം കേട്ട് രാത്രി പട്രോളിംഗിനിറങ്ങിയ പൊലീസുകാരാണ് മോഷ്ടാക്കളെ പിടിക്കാനെത്തിയത്. പക്ഷെ മോഷ്ടാക്കളെ പിന്തുടരുന്നതിനിടയില്‍ കല്ലേറുണ്ടായി. ഹെഡ് കോണ്‍സ്റബിള്‍ ഫിലിപ്പിന് പരിക്കേറ്റു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+