Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല നട വ്യാഴാഴ്ച തുറക്കും

ശബരിമല: നവീകരണ കലശത്തിനും തുലാമാസ പൂജയ്ക്കുമായി ശബരമില ക്ഷേത്രനട ഒക്ടോബര്‍ 17 വ്യാഴാഴ്ച വൈകീട്ട് 5.30ന് തുറക്കും.

വ്യാഴാഴ്ച പൂജകളൊന്നുമുണ്ടാവില്ല. മേല്‍ശാന്തി എ. ആര്‍. രാമന്‍നമ്പൂതിരി നട തുറന്ന് ദീപങ്ങള്‍ തെളിയിക്കും. ഒക്ടോബര്‍ 18 മുതല്‍ 26 വരെ വിശേഷാല്‍ പൂജകള്‍ ഉണ്ടാവും.

ഒക്ടോബര്‍ 18നാണ് മേല്‍ശാന്തിയെ തിരഞ്ഞെടുക്കുന്നത്. തന്ത്രി കണ്ഠരര് മഹേശ്വരരുടെ കാര്‍മികത്വത്തില്‍ പൂജ നടത്തിയതിന് ശേഷമാണ് നറുക്കെടുപ്പ്. രാവിലെ 11 മണിക്ക് മേല്‍ശാന്തി തിരഞ്ഞെടുപ്പും പിന്നീട് മാളികപ്പുറം മേല്‍ശാന്തി തിരഞ്ഞെടുപ്പും നടക്കും.

ശബരിമല, മാളികപ്പുറം എന്നിവിടങ്ങളിലേക്കുള്ള മേല്‍ശാന്തി നിയമനത്തിനുള്ള പ്രാഥമിക ലിസ്റില്‍ ഒമ്പത് പേരെ വീതമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+