സിപിഎം ഇരിക്കും കൊമ്പ് മുറിച്ചു: വെള്ളാപ്പള്ളി
ആലപ്പുഴ: സിപിഎം ഇരിക്കുന്ന കൊമ്പ് മുറിച്ചുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇരിക്കുന്ന കൊമ്പ് സിപിഎം മുറിക്കില്ലെന്നാണ് കരുതിയത്. പക്ഷെ മറിച്ചായിപ്പോയി.- വെള്ളാപ്പള്ളി പറഞ്ഞു.
ഒക്ടോബര്‍ 16 ബുധനാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ വെടികൊണ്ട പന്നിയെപ്പോലെയാണ് സിപിഎം. ബോധപൂര്‍വം നാശം വിതയ്ക്കുന്നവര്‍ ആ അഗ്നിയില്‍ത്തന്നെ വെന്ത് വെണ്ണീറാകും. ഈഴവ സമുദായത്തിലെ അനേകം പേര്‍ സിപിഎമ്മിലുണ്ട്. പക്ഷെ അവരാരും സമുദായത്തെ തള്ളിപ്പറയുമെന്ന് എനിക്ക് വിശ്വാസമില്ല. എന്നാല്‍ സമുദായത്തെ വേദനിപ്പിക്കുന്നവന്‍ വെള്ളം കുടിക്കും. - വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
ഒക്ടോബര്‍ 17 വ്യാഴാഴ്ച ആലപ്പുഴയില്‍ എസ്എന്‍ഡിപി യോഗത്തിന്റെ കൗണ്‍സില്‍ യോഗത്തില്‍ ഗൗരവമേറിയ തീരുമാനങ്ങളെടുക്കും. ജാതിയില്ലാത്ത മന്ത്രി ജാതിയെക്കുറിച്ച് പറയുന്നതില്‍ അര്‍ത്ഥമില്ലെന്ന് മന്ത്രി എം.വി. രാഘവനെ ഉദ്ദേശിച്ച് വെള്ളാപ്പള്ളി പറഞ്ഞു. വെള്ളാപ്പള്ളി ജാതിക്കളി നടത്തുകയാണെന്ന് കഴിഞ്ഞ ദിവസം മന്ത്രി രാഘവന്‍ അഭിപ്രായപ്പെട്ടിരുന്നു.












Click it and Unblock the Notifications