മനീഷ, നായര്‍: കോടതിനടപടിയില്ല
മുംബൈ: നടി മനീഷ കൊയ്രാളയ്ക്കും സംവിധായകന്‍ ശശിലാല്‍ നായര്‍ക്കും എതിരെ കോടതിയലക്ഷ്യ നടപടി വേണ്ടെന്നുവച്ചു. ഒക്ടോബര്‍ 17 വ്യാഴാഴ്ച ഹൈക്കോടതിയാണ് ഈ തീരുമാനമെടുത്തത്.
ഏക് ഛോട്ടീ സീലവ് സ്റോറി എന്ന സിനിമയുടെ പേരിലുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ ഇരുവരും താക്കറെയെ സമീപിച്ചതിന്റെ പേരിലാണ് ഹൈക്കോടതി ഇവര്‍ക്കെതിരെ സ്വമേധയാ കോടതിയലക്ഷ്യനടപടി കൈക്കൊള്ളാന്‍ തീരുമാനിച്ചത്. കോടതിയ്ക്ക് ബാഹ്യമായ ഒരു ശക്തിയെ പ്രശ്നം പരിഹരിക്കാന്‍ സമീപിച്ചു എന്ന പേരിലാണ് ഇരുവര്‍ക്കുമെതിരെ കോടതി നടപടിയെടുക്കാന്‍ തുനിഞ്ഞത്.
എന്നാല്‍ ഇരുവരും മാപ്പ് പറഞ്ഞതിനാല്‍ ഇനി കോടതിയലക്ഷ്യ നടപടി ആവശ്യമില്ലെന്ന് മുംബൈ ഹൈക്കോടതി ജസ്റിസുമാരായ ആര്‍.എം. ലോധയും ദിലീപ് ബോസ്ലെയും വിധിച്ചു.
നിങ്ങളുടെ അഭിപ്രായം എഴുതൂ












Click it and Unblock the Notifications