കാലിത്തീറ്റ മാറ്റൂ; ആഗോളതാപനം ഒഴിവാക്കൂ
ഹൈദരാബാദ്: ഇന്ത്യയിലെ കന്നുകാലികള്‍ക്ക് നല്കുന്ന തീറ്റയില്‍ മാറ്റം വരുത്തിയാല്‍ ആഗോളതാപനം നിയന്ത്രിക്കാമെന്ന് വിദേശശാസ്ത്രജ്ഞര്‍. ഹൈദരാബാദിലെ ഒരു സംഘം വിദേശശാസ്ത്രജ്ഞരാണ് ഈ കണ്ടെത്തല്‍ നടത്തിയത്.
പരീക്ഷണാര്‍ത്ഥം പ്രകൃതിദത്തമായ ബദല്‍ കാലിത്തീറ്റയും ഹൈദരാബാദിലെ ഇന്റര്‍നാഷണല്‍ ക്രോപ്സ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ സെമി-ആറിഡ് ട്രോപിക്സ് (ഐസിആര്‍ഐഎസ്എടി) വികസിപ്പിച്ചെടുത്തു. ഇന്ത്യയിലെ അയവിറക്കുന്ന മൃഗങ്ങളായ പശു, പോത്ത്,ആട്, ചെമ്മരിയാട് എന്നിവ ഗ്രീന്‍ഹൗസ് വാതകങ്ങള്‍ പുറപ്പെടുവിക്കുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.
ഇന്ത്യയിലെ കന്നുകാലികള്‍ അയവിറക്കുന്നതിനിടയില്‍ ഏമ്പക്കമായി പുറത്തുവിടുന്നത് മീതൈന്‍ എന്ന വാതകമാണ്. ആഗോളതാപനത്തിന് ഇടയാക്കുന്ന ഗ്രീന്‍ഹൗസ് വാതകങ്ങളില്‍ ഉള്‍പ്പെടുന്നതാണ് മീതൈന്‍. ഇന്ത്യയില്‍ കന്നുകാലികളുടെ എണ്ണം കൂടുതലായതിനാല്‍ ഇവയെല്ലാം പുറത്തുവിടുന്ന മീതൈന്‍ വാതകം ആഗോളതാപനത്തിന് ഇടയാക്കുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.
കന്നുകാലികളുടെ കുടലിലുള്ള ബാക്ടീരിയകളാണ് ഇവയുടെ വയറ്റിലെത്തുന്ന തീറ്റയെ രാസപ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമാക്കുന്നത്. ഈ രാസപ്രവര്‍ത്തനത്തിന്റെ ഫലമായാണ് കന്നുകാലികള്‍ മീതൈന്‍ വാതകം പുറത്തുവിടുന്നത്. ഈ കന്നുകാലികളുടെ തീറ്റയില്‍ മാറ്റം വരുത്തിയാല്‍ ഇവയുടെ ഏമ്പക്കത്തിലൂടെ പുറത്തുവരുന്ന മീതൈന്‍ ഒഴിവാക്കാമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.












Click it and Unblock the Notifications