പാകിസ്ഥാനും സേനയെ പിന്‍വലിക്കും
ഇസ്ലാമബാദ്: ഇന്തോ-പാക് അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന സേനയെ പിന്‍വലിക്കുമെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇന്ത്യയും തങ്ങളുടെ സേനയെ അതിര്‍ത്തിയില്‍ നിന്നും പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
പാകിസ്ഥാന്‍ വിദേശകാര്യമന്ത്രാലയമാണ് ഒക്ടോബര്‍ 17 വ്യാഴാഴ്ച ഈ തീരുമാനം എടുത്തത്. ഇതോടെ ഇന്ത്യാ-പാക് യുദ്ധകാലാവസ്ഥ മാറിയിരിക്കുകയാണ്.
സേനയെ പിന്‍വലിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെയും പാകിസ്ഥാന്‍ പ്രശംസിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ എല്ലാ സൈനീകനീക്കങ്ങളും അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും പാകിസ്ഥാന്‍ അഭിപ്രായപ്പെട്ടിരുന്നു.
ഇന്ത്യന്‍ പാര്‍ലമെന്റിന് നേരെ ഭീകരര്‍ ആക്രമണം നടത്തിയപ്പോഴാണ് ഇന്ത്യ അതിര്‍ത്തിയില്‍ സേനയെ വിന്യസിച്ചത്. ഇതിനെ തുടര്‍ന്ന് പാകിസ്ഥാനും സേനയെ വിന്യസിച്ചു. യുദ്ധാന്തരീക്ഷം മൂലം ഇന്ത്യയുടെ ഐടി, ടൂറിസം രംഗങ്ങളില്‍ തിരിച്ചടിയുണ്ടായി. വിദേശികള്‍ ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കുമുള്ള വിമാനയാത്രകള്‍ കുറച്ചിരുന്നു. പുതിയ തീരുമാനം ഇന്ത്യയുടെ ഐടി, ടൂറിസം രംഗത്ത് ഉണര്‍വുണ്ടാക്കുമെന്ന് കരുതുന്നു.












Click it and Unblock the Notifications