ബാല്‍ താക്കറെയ്ക്കെതിരെ കേസ്
മുംബൈ: പ്രകോപനകരമായ പ്രസ്താവന നടത്തിയ ശിവസേനാ നേതാവ് ബാല്‍ താക്കറെയ്ക്കെതിരെ സാമുദായിക സംഘര്‍ഷം സൃഷ്ടിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നതിന്റെ പേരില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കേസെടുത്തു.
ദസറ ദിനത്തില്‍ നടത്തിയ പ്രസംഗത്തില്‍ അതിര്‍ത്തി കടന്നുള്ളഭീകരവാദത്തെ നേരിടാന്‍ ഹിന്ദുക്കള്‍ ചാവേര്‍ പട രൂപീകരിക്കണമെന്ന് പറഞ്ഞതിനാണ് താക്കറെയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഒക്ടോബര്‍ 15 ചൊവാഴ്ച മുംബൈയിലെ ശിവാജി പാര്‍ക്കില്‍ ശിവസേനയുടെ ദസറാ റാലിയില്‍ പ്രസംഗിക്കുമ്പോഴാണ് താക്കറെ ഈ പരാമര്‍ശം നടത്തിയത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 (എ) വിഭാഗം അനുസരിച്ചാണ് താക്കറെയ്ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് മുംബൈ പൊലീസ് അറിയിച്ചു.
താക്കറെയുടെ പ്രസംഗത്തിന്റെ ഉള്ളടക്കം പ്രകോപനപരമാണെന്ന് കണ്ടെത്തിയാല്‍ പ്രസംഗം കേന്ദ്രസര്‍ക്കാരിന് അയക്കുമെന്ന് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഛഗന്‍ ഭുജ്ബാല്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications