നവംബര്‍ ഒന്ന് മുതല്‍ പ്ലാസ്റിക് നിരോധനം
തിരുവനന്തപുരം: നവംബര്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് പ്ലാസ്റിക് നിരോധനം പ്രാബല്യത്തില്‍ വരുമെന്ന് തദ്ദേശസ്വയംഭരണമന്ത്രി ചെര്‍ക്കളം അബ്ദുള്ള അറിയിച്ചു.
സര്‍ക്കാരിന്റെ സമഗ്രവികസന നയവും പ്രവര്‍ത്തന രൂപരേഖയും മന്ത്രി ഒക്ടോബര്‍ 17 വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
വ്യവസായം, ഐടി, വാണിജ്യം, വ്യാപാരം എന്നീ മേഖലകളില്‍ വികസന സാധ്യതയുള്ള നഗരപ്രദേശങ്ങളെ വളര്‍ച്ചാ കേന്ദ്രങ്ങളായി വികസിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് സ്വകാര്യ പങ്കാളിത്തം ലഭ്യമാക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നികുതി വര്‍ധിപ്പിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. നിയമസഭാ ഉപസമിതി നിര്‍ദേശം പരിശോധിച്ചുവരികയാണ്.












Click it and Unblock the Notifications