കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

6000 കോടിയുടെ പദ്ധതി മീറ്റില്‍ വയ്ക്കും

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: സ്വകാര്യ നിക്ഷേപത്തോടെ നടപ്പിലാക്കാനായി 6000 കോടിയുടെ പദ്ധതി ആഗോള നിക്ഷേപകരുടെ സമ്മേളനത്തില്‍ സമര്‍പ്പിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ഡോ. എം. കെ. മുനീര്‍ അറിയിച്ചു.

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള എക്സ്പ്രസ് ഹൈവെയും വടക്കാഞ്ചേരി-പൊള്ളാച്ചി, കോട്ടയം-കുമരകം, പൊന്നാനി-വേക്കുളം റോഡുകളും ഈ പദ്ധതിയില്‍ ഉള്‍പ്പെടും.

ലോകബാങ്കിന്റെ സഹായത്തോടെയുള്ള റോഡുകളുടെ അറ്റകുറ്റപ്പണിയ്ക്കും പാത പുതുക്കിപ്പണിയലിനുമായുള്ള 191 കോടിയുടെ പദ്ധതി പുരോഗമിച്ചുവരികയാണ്. പൊതുമരാമത്ത് ജോലികള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതിന് 20 കോടിയും ലോകബാങ്ക് അനുവദിച്ചിട്ടുണ്ട്.

180 കോടി ചെലവ് വരുന്ന 272 പുതിയ പദ്ധതികള്‍ വിവിധ ഘട്ടങ്ങളിലായി പുരോഗമിച്ചുവരുന്നു. ഒമ്പത് വിശ്രമമന്ദിരങ്ങള്‍ പുതുക്കിപ്പണിത് പ്രവര്‍ത്തിപ്പിച്ച് കൈമാറാന്‍ സ്വകാര്യ കമ്പനികളെ ഏല്പിക്കും.

ശുപാര്‍ശകള്‍ അടുത്തുതന്നെ അനുമതിയ്ക്കായി മന്ത്രിസഭയ്ക്കു മുന്നില്‍ വെക്കുമെന്ന് മന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X