കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനജീവിതം സ്തംഭിപ്പിക്കരുതെന്ന് ഹൈക്കോടതി

  • By Staff
Google Oneindia Malayalam News

കൊച്ചി: മോട്ടോര്‍ വാഹനത്തൊഴിലാളി സംഘടനകള്‍ പണിമുടക്ക് നടത്തുന്ന ഒക്ടോബര്‍ 18 വെള്ളിയാഴ്ച ജനജീവിതം സ്തംഭിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോടും ഡി ജി പിയോടും ആവശ്യപ്പെട്ടു.

വാഹനങ്ങളുടെ ഇന്‍ഷ്വറന്‍സ് പ്രീമിയം ക്രമാതീതമായി വര്‍ധിപ്പിച്ചതിനെ ചോദ്യം ചെയ്ത് കാക്കനാട് സ്വദേശി ജോസഫ് കെ. കൈതമന സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി സര്‍ക്കാരിനും ഡി ജി പിയ്ക്കും ഈ നിര്‍ദേശം നല്‍കിയത്.

വാഹനങ്ങള്‍ നിരത്തിലിറക്കുന്നത് ബലപ്രയോഗത്തിലൂടെ തടയാന്‍ ശ്രമിച്ചാല്‍ നടപടി സ്വീകരിക്കണമെന്ന് ജസ്റിസ് കെ. രാമചന്ദ്രന്‍ അധികൃതരോട് നിര്‍ദേശിച്ചു. പണിമുടക്കിന്റെ മുന്‍ അനുഭവങ്ങള്‍ വെള്ളിയാഴ്ച നടക്കുന്ന പണിമുടക്കും ജനജീവിതം സ്തംഭിപ്പിക്കുമെന്നതിന്റെ സൂചനയാണ്. പൊതുജനം എന്തിനാണ് വില നല്‍കേണ്ടിവരുന്നതെന്ന് പണിമുടക്കിന് ആഹ്വാനം ചെയ്ത സംഘടനകള്‍ വ്യക്തമാക്കിയിട്ടില്ല.

പണിമുടക്കുകളും ബന്ദുകളും ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള കാര്യം ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഇന്‍ഷ്വറന്‍സ് പ്രീമിയം ക്രമാതീതമായി വര്‍ധിപ്പിച്ചതിനെതിരെ കോടതിയെ സമീപിച്ചവരില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ഈടാക്കിയിട്ടുള്ള പ്രീമിയത്തിന്റെ 30 ശതമാനം വര്‍ധനവടക്കമുള്ള തുകയേക്കാള്‍ കൂടുതല്‍ ഈടാക്കരുതെന്ന് ഇന്‍ഷ്വറന്‍സ് കമ്പനികളോട് കോടതി നേരത്തെ ഉത്തരവിട്ടിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X