പൊതുമരാമത്ത് വകുപ്പിന് 21 കോടി നഷ്ടം
തിരുവനന്തപുരം: ഒരാഴ്ച നീണ്ടുനിന്ന പ്രളയക്കെടുതിയില്‍ പൊതുമരാമത്ത് വകുപ്പിന് 21 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി ഡോ. എം. കെ. മുനീര്‍ അറിയിച്ചു.
ഹൈവേയില്‍ ആറ് കോടിയുടെയും ദേശീയ പാതയില്‍ 12 കോടിയുടെയും പൊതുമരാമത്ത് കെട്ടിടങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങളുടെ വകയില്‍ മൂന്ന് കോടിയുടെയും നഷ്ടമുണ്ടായിട്ടുണ്ടെന്ന് ഒക്ടോബര്‍ 17 വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി അറിയിച്ചു.
പേമാരിയെ തുടര്‍ന്ന് പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 75 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. വാര്‍ഷിക പദ്ധതിയുടെ ഭാഗമായി റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തും- മന്ത്രി പറഞ്ഞു.












Click it and Unblock the Notifications