മുരളിയ്ക്ക് പത്മജയുടെ മറുപടി
തിരുവനന്തപുരം: താന്‍ രാഷ്ട്രീയത്തില്‍ വന്നതില്‍ തെറ്റൊന്നുമില്ലെന്നും കുടുംബം കളഞ്ഞല്ല രാഷ്ട്രീയത്തിലെത്തിയതെന്നും പത്മജ വേണുഗോപാല്‍.
കൈരളി ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പത്മജ രാഷ്ട്രീയത്തില്‍ വന്നത് ശരിയായില്ലെന്നും കുടുംബം നോക്കി വീട്ടിലിരിക്കുകയാണ് പത്മജ ചെയ്യേണ്ടിയിരുന്നതെന്നും കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു പത്മജ.
അഛന്റെ അനുഗ്രഹാശിസുകളോടെയാണ് രാഷ്ട്രീയത്തില്‍ വന്നത്. അഛന്‍ എതിര്‍ത്തിരുന്നെങ്കില്‍ രാഷ്ട്രീയ പ്രവേശനം നടത്തില്ലായിരുന്നു. ഭര്‍ത്താവിന്റെയും മക്കളുടെയും അനുവാദവും തന്റെ രാഷ്ട്രീയ പ്രവേശനത്തിനുണ്ടായിരുന്നു.
സ്ത്രീകള്‍ കുടുംബകാര്യങ്ങളില്‍ മാത്രം ശ്രദ്ധിച്ചുകഴിയണമെന്ന് പറയുന്നത് ശരിയല്ല. രാഷ്ട്രീയത്തില്‍ താത്പര്യമുള്ളതുകൊണ്ടാണ് ഈ മേഖലയിലെത്തിയത്. തന്നെ ജനങ്ങള്‍ സ്വീകരിച്ചിട്ടുമുണ്ട്.
താന്‍ കഷ്ടപ്പെടരുതെന്ന് കരുതിയാവും ഏട്ടന്‍ ഇങ്ങനെ പറഞ്ഞതെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications