മഴ: കണ്ണൂരില്‍ 10 കോടിയുടെ നഷ്ടം
കണ്ണൂര്‍: കനത്ത മഴമൂലം കണ്ണൂരില്‍ മാത്രം 10 കോടിയുടെ നഷ്ടം. വസ്തുവകകള്‍ നശിച്ചതിന്റെ മാത്രം കണക്കാണിത്. ഒക്ടോബര്‍ 17 ശനിയാഴ്ച ജില്ലാ കളക്ടര്‍ എം. അനിരുദ്ധന്‍ അറിയിച്ചതാണ് ഇക്കാര്യം.
നാശനഷ്ടങ്ങള്‍ സംഭവിച്ച സ്ഥലങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയെടുത്ത് വരികയാണെന്നും കളക്ടര്‍ അറിയിച്ചു. കാര്‍ഷികവിളകള്‍ നാശിച്ചതുമൂലമുണ്ടായ നഷ്ടം മാത്രം 4.87 കോടിയോളം വരും. റോഡുകള്‍ക്കും ദേശീയ പാതകള്‍ക്കും കേടുപാടുകള്‍ മൂലമുണ്ടായ നഷ്ടം നാല് കോടിയോളം വരും. - കളക്ടര്‍ പറഞ്ഞു.
കണക്കെടുപ്പ ് പൂര്‍ത്തിയായാല്‍ നഷ്ടം ഇതില്‍ കൂടുതല്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ 20 സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടി. ഇതില്‍ പെട്ട് 10 പേര്‍ മരിച്ചു. 79 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. 350 വീടുകള്‍ ഭാഗികമായി തകര്‍ന്നു. - കളക്ടര്‍ അറിയിച്ചു.
യോഗത്തില്‍ ജില്ലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കളും പങ്കെടുത്തു. വനം മന്ത്രി കെ. സുധാകരന്‍ അധ്യക്ഷനായിരുന്നു.












Click it and Unblock the Notifications