എക്സിക്യൂട്ടീവ് എക്സ്പ്രസിലും മോഷണം
കണ്ണൂര്‍: എക്സിക്യൂട്ടീവ് എക്സ്പ്രസിലും ഒക്ടോബര്‍ 17 വ്യാഴാഴ്ച കവര്‍ച്ച നടന്നു. രാവിലെ അഞ്ച് മണിയോടെ തലശേരി റെയില്‍വെ സ്റേഷനില്‍ നിന്ന് തീവണ്ടി പുറപ്പെടുന്നതിനിടയിലാണ് മോഷണം നടന്നത്.
പാപ്പിനിശേരി പോളിന്റവിട പി. എം. ജോസഫിന്റെ ഭാര്യയുടെ കൈയില്‍ നിന്ന് ഇരുപത്തഞ്ച് വയസ് പ്രായം വരുന്ന ഒരു യുവാവ് ബാഗ് തട്ടിപ്പറിച്ചോടുകയായിരുന്നു. ബാഗില്‍ ഏഴായിരം രൂപയും സൗദിയിലേക്കുള്ള വിസയും പാസ്പോര്‍ട്ടും എയര്‍ ടിക്കറ്റുമുണ്ടായിരുന്നു. റെയില്‍വെ പൊലീസ് കേസെടുത്തിട്ടുണ്ട്.
മംഗലാപുരത്തിനടുത്ത് കങ്കനാട്ട് വെച്ച് നേത്രാവതി എക്സ്പ്രസിലും വ്യാഴാഴ്ച കവര്‍ച്ച നടന്നിരുന്നു.












Click it and Unblock the Notifications