Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ വീണ്ടും സോമയാഗം

തൃശൂര്‍: ഏതാണ്ട് 19 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തൃശൂര്‍ വീണ്ടും സോമയാഗത്തിന് വേദിയാകുന്നു. തൃശൂരിലെ മുളങ്കുന്നത്തുകാവിലാണ് അഗ്നിസ്തോമം എന്ന സോമയാഗം വീണ്ടും അരങ്ങേറുക.

2003 ഏപ്രില്‍ മാസത്തിലായിരിക്കും യാഗം. ഏറ്റവുമൊടുവില്‍ 1984 ഏപ്രിലിലായിരുന്നു ഇവിടെ സോമയാഗം നടന്നത്. ഇക്കുറിയും കഴിഞ്ഞ തവണത്തേതുപോലെ ഋഗ്വേദത്തിലെ 12 ശാസ്ത്രങ്ങളും ഉപയോഗിച്ചാണ് യാഗം നടക്കുക. വേദപണ്ഡിതന്‍ തൈക്കാട്ട് നീലകണ്ഠന്‍ നമ്പൂതിരിയായിരിക്കും യാഗത്തിന് നേതൃത്വം നല്കുക.

മലപ്പുറത്തെ ശുകപുരം ദക്ഷിണാമൂര്‍ത്തി ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം യാഗത്തിന്റെ മുന്നോടിയായുള്ള യജമാനനെ കണ്ടെത്തല്‍ ചടങ്ങ് നടന്നു. പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറയിലെ ഭട്ടി പുത്തിലത്ത് രാമാനുജന്‍ നമ്പൂതിരിയെ യജമാനന്‍ ആയി തിരഞ്ഞെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+