പണിമുടക്ക് രാത്രി 12 മണി മുതല്‍
തിരുവനന്തപുരം: ഇന്‍ഷ്വറന്‍സ് പ്രീമിയം നിരക്ക് ക്രമാതീതമായി വര്‍ധിപ്പിച്ചതിനെതിരെ നടത്തുന്ന വാഹന പണിമുടക്ക് ഒക്ടോബര്‍ 17 ബുധനാഴ്ച അര്‍ധരാത്രി 12 മണിയ്ക്ക് തുടങ്ങും.
ബുധനാഴ്ച അര്‍ധരാത്രി മുതല്‍ വ്യാഴാഴ്ച അര്‍ധരാത്രി വരെ 24 മണിക്കൂര്‍ നേരത്തേക്കാണ് പണിമുടക്ക്.
മോട്ടോര്‍ വാഹനത്തൊഴിലാളി സംഘടനകളുടെ സംയുക്ത സമരസമിതിയും ബസ്-ലോറി ഉടമാ സംഘടനകളുമാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പത്രം, പാല്‍, വിവാഹം, ആശുപത്രി എന്നീ ആവശ്യങ്ങള്‍ക്കായി ഓടുന്ന വാഹനങ്ങളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അതിനിടെ പണിമുടക്ക് നടക്കുന്ന ദിവസം വാഹനങ്ങള്‍ ഓടുന്നത് തടയാന്‍ ശ്രമിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡി ജി പി കെ. കെ. ജോസഫ് അറിയിച്ചു. പണിമുടക്കെന്ന് കേള്‍ക്കുമ്പോള്‍ വാഹനം പുറത്തിറക്കാതെ വീട്ടിലിരിക്കുന്നവരാണ് നിയമവിരുദ്ധ ബന്ദിന് ഒരു പരിധി വരെ ഉത്തരവാദികളെന്നും ഡി ജി പി പറഞ്ഞു.












Click it and Unblock the Notifications