Get Updates
Get notified of breaking news, exclusive insights, and must-see stories!

പണിമുടക്ക് : ജനജീവിതം സ്തംഭിച്ചേക്കും

തിരുവനന്തപുരം: ഇന്‍ഷ്വറന്‍സ് പ്രീമിയം നിരക്ക് ക്രമാതീതമായി വര്‍ധിപ്പിച്ചതിനെതിരെ നടത്തുന്ന വാഹന പണിമുടക്ക് ഫലത്തില്‍ ബന്ദിന്റെ പ്രതീതി സൃഷ്ടിച്ചേക്കുമെന്ന് സൂചന. വാഹനഉടമസ്ഥരുടെ അസോസിയേഷനുകളുടെ ജോയിന്റെ കൗണ്‍സില്‍ പ്രഖ്യാപിച്ചിരിക്കുന്ന 24 മണിക്കൂര്‍ വാഹനപണിമുടക്ക് ഒക്ടോബര്‍ 17 ബുധനാഴ്ച അര്‍ധരാത്രി 12 മണിയ്ക്ക് തുടങ്ങും.

ലോറികള്‍, ബസുകള്‍, ടാക്സികള്‍, ഓട്ടോറിക്ഷകള്‍ എന്നിവ നിരത്തിലിറക്കരുതെന്ന് അസോസിയേഷന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ജോയിന്റ് ആക്ഷന്‍ കൗണ്‍സിലില്‍ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍, ലോറി ഓണേഴ്സ് ഫെഡറേഷന്‍, ടൂ വീലേഴ്സ് അസോസിയേഷന്‍, സ്റേറ്റ് ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് ഓണേഴ്സ് ഫെഡറേഷന്‍, ലോറി ട്രാന്‍സ്പോര്‍ട്ടിംഗ് ഏജന്റ്സ് അസോസിയേഷന്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും ഔദ്യോഗിക പിന്തുണ പണിമുടക്കിനില്ല. എങ്കിലും പണിമുടക്കിനാഹ്വാനം ചെയ്തിരിക്കുന്ന സംഘടനകളില്‍ എല്ലാ രാഷ്ട്രീയ കക്ഷികളിലും പെട്ടവര്‍ ഉണ്ടെന്നതിനാല്‍ ഈ പണിമുടക്കിന് രാഷ്ട്രീയപാര്‍ട്ടികളുടെ മൗനസമ്മതം ലഭിക്കുമെന്നുറപ്പ്.

പത്രം, പാല്‍, വിവാഹം, ആശുപത്രി എന്നീ ആവശ്യങ്ങള്‍ക്കായി ഓടുന്ന വാഹനങ്ങളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

എല്ലാ പണിമുടക്കുകളെയും പൊതുജനം നിസ്സംഗമായി അംഗീകരിക്കുമെന്നതിനാല്‍ ഈ പണിമുടക്കും ബന്ദിന്റെ പ്രതീതി സൃഷ്ടിച്ചേക്കും. സാധാരണ ജനജീവിതത്തെ ബാധിക്കാതിരിക്കാന്‍ വേണ്ട നടപടിയെടുക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് പ്രത്യേകം നിര്‍ദേശം നല്കിയിട്ടുണ്ട്. പണിമുടക്ക് ദിവസം വാഹനങ്ങള്‍ ഓടുന്നത് തടയാന്‍ ശ്രമിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡി ജി പി കെ. കെ. ജോസഫ് അറിയിച്ചു. പക്ഷെ ഈ നിര്‍ദേശം എത്രകണ്ട് ഫലവത്താകുമെന്ന് പറയാന്‍ വയ്യ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+