തീവണ്ടിയില്‍ 26 പവന്‍ മാല കവര്‍ന്നു
കണ്ണൂര്‍: തീവണ്ടിയില്‍ നിന്ന് 26 പവന്റെ സ്വര്‍ണ്ണമാല കവര്‍ന്നു. നെയ്യാറ്റിന്‍കര വാസുദേവന്റെ ഭാര്യ ഇന്ദിര(46)യുടെ മാലയാണ് കവര്‍ന്നത്.
നേത്രാവതി എക്സ്പ്രസില്‍ ഒക്ടോബര്‍ 17വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം.
മംഗലാപുരത്തിനടുത്ത് കങ്കനാടിയിലെത്തിയപ്പോഴാണ് ബാഗില്‍ സൂക്ഷിച്ചിരുന്ന മാല മോഷണം പോയ വിവരം ഇരുവരും അറിഞ്ഞത്. മുംബൈ പനവേലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നു ഇരുവരും. കണ്ണൂര്‍ റെയില്‍വേ പൊലീസ് സ്റേഷനില്‍ പരാതി നല്കി. മംഗലാപുരം റെയില്‍വേ പൊലീസിനും പരാതി കൈമാറിയിട്ടുണ്ട്.












Click it and Unblock the Notifications