Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളാപ്പള്ളിയ്ക്കെതിരെ അച്യുതാനന്ദന്‍

തിരുവനന്തപുരം: മതേരത്വത്തിനെതിരെ സംഘ്പരിവാര്‍ വെള്ളാപ്പള്ളി നടേശനെ ആയുധമായി ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍.

സംഘ്പരിവാര്‍ അഴിച്ചുവിട്ടിരിക്കുന്ന വെള്ളാപ്പള്ളി നടേശന്‍ എന്ന ട്രോജന്‍ കുതിരയ്ക്ക് തല കുമ്പിട്ട് മൂത്രമൊഴിച്ച് ചാണകവുമിട്ട് ലായത്തില്‍ തിരിച്ചുകയറേണ്ടിവരുമെന്ന് പത്രങ്ങള്‍ക്ക് പ്രസിദ്ധീകരിക്കാന്‍ നല്‍കിയ ലേഖനത്തില്‍ അച്യുതാനന്ദന്‍ പറയുന്നു.

ലേഖനത്തില്‍ കടുത്ത ഭാഷയിലാണ് അച്യുതാനന്ദന്‍ വെള്ളാപ്പള്ളിയ്ക്കെതിരെ വിമര്‍ശമുന്നയിക്കുന്നത്. സിപിഎം സെക്രട്ടറി പിണറായി വിജയനും വെള്ളാപ്പള്ളിയും തമ്മിലുള്ള പ്രസ്താവനാ യുദ്ധം തുടങ്ങിയതിന് ശേഷം ആദ്യമായാണ് ഈ പ്രശ്നത്തില്‍ അച്യുതാനന്ദന്‍ പ്രതികരിക്കുന്നത്. എസ്എന്‍ഡിപി പ്രശ്നത്തില്‍ പിണറായിയുടെ നിലപാടിന് വിരുദ്ധമാണ് തന്റെ നിലപാടെന്ന പൊതുധാരണ തിരുത്തിയാണ് വെള്ളാപ്പള്ളിയ്ക്കെതിരെ അച്യുതാനന്ദന്‍ ആഞ്ഞടിക്കുന്നത്. വെള്ളാപ്പള്ളിയ്ക്കെതിരായ യുദ്ധത്തില്‍ പിണറായി വിജയന്‍ ഒറ്റപ്പെട്ടെന്നും ഇതൊഴിവാക്കാന്‍ സിപിഎം നേതൃനിര മുഴുവന്‍ വെള്ളാപ്പള്ളിയ്ക്കെതിരെ ആഞ്ഞടിക്കണമെന്നും കഴിഞ്ഞ ദിവസം സിപിഎം തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമാണ് വിഎസിന്റെ ആക്രമണമെന്ന് കരുതുന്നു.

ശ്രീനാരായണഗുരു സ്ഥാപിച്ച എസ് എന്‍ ഡി പി പ്രസ്ഥാനത്തിന്റെ തലപ്പത്തിരുന്നാണ് വെള്ളാപ്പള്ളി നടേശന്‍ സംഘ്പരിവാറുമായി ഗൂഢാലോചന നടത്തുന്നത്. അവസരവാദപരമായാണ് വെള്ളാപ്പള്ളി എന്നും പെരുമാറിയിട്ടുള്ളത്. ശിവഗിരിയില്‍ ആന്റണിയുടെ പൊലീസ് കയ്യേറ്റം നടത്തിയപ്പോള്‍ ആന്റണിയ്ക്ക് കൂട്ടായിരുന്നു വെള്ളാപ്പള്ളി. അവസരത്തിനൊത്ത് മറുകണ്ടം ചാടി ശാശ്വതീകാനന്ദയുമായി ചേര്‍ന്ന് എസ്എന്‍ ട്രസ്റ് സെക്രട്ടറി സ്ഥാനവും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനവും വെള്ളാപ്പള്ളി കരസ്ഥമാക്കി.

ഇപ്പോള്‍ സംഘ്പരിവാറിന്റെ ഭാഷയിലാണ് വെള്ളാപ്പള്ളി സംസാരിക്കുന്നത്. മലബാര്‍ മേഖലയില്‍ എസ് എന്‍ ഡി പിയുടെ പ്രവര്‍ത്തനം സി പി എം പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ അത് സിപിഎം സെക്രട്ടറി പിണറായി വിജയന്റെ ശ്രദ്ധയില്‍ പെടുത്തുകയാണ് വെള്ളാപ്പള്ളി ആദ്യം ചെയ്യേണ്ടിയിരുന്നത്. മറിച്ച് സിപിഎമ്മുമായി ആദ്യമേ യുദ്ധം പ്രഖ്യാപിച്ചതിന് ശേഷമാണ് പിണറായിയെ കാണാന്‍ വെള്ളാപ്പള്ളി ചെന്നത്- അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+