പട്നായിക് സുപ്രിം കോടതി ചീഫ് ജസ്റിസ്
ദില്ലി: സുപ്രിം കോടതിയുടെ അടുത്ത ചീഫ് ജസ്റിസായി ജസ്റിസ് ഗോപാല്‍ വല്ലഭ് പട്നായിക് നിയമിതനായി. നവംബര്‍ എട്ടിന് ചീഫ് ജസ്റിസായി പട്നായിക് സ്ഥാനമേല്‍ക്കും.
നവംബര്‍ എട്ടിനാണ് ഇപ്പോഴത്തെ ചീഫ് ജസ്റിസ് ബി. എന്‍. കൃപാല്‍ വിരമിക്കുന്നത്. 2002 ഡിസംബര്‍ 19ന് പട്നായിക് വിരമിക്കും.
1937 ഡിംസബര്‍ 19ന് ജനിച്ച ജസ്റിസ് പട്നായിക് 1962 ഫെബ്രുവരി 28നാണ് അഭിഭാഷകനായി എന്‍റോള്‍ ചെയ്തത്. ഒറീസ ഹൈക്കോടതിയിലും സുപ്രിം കോടതിയിലും അഭിഭാഷകനായി സേവനം അനുഷ്ഠിച്ചു.
1983 ജൂണ്‍ ഒന്നിന് ഒറീസ ഹൈക്കോടതിയില്‍ ജഡ്ജിയായി നിയമിതനായി. 1995 മെയ് 19ന് പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റിസായി. 1995 സപ്തംബര്‍ 11നാണ് സുപ്രിം കോടതി ജഡ്ജിയാവുന്നത്.












Click it and Unblock the Notifications