ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം
ശ്രീനഗര്‍: മന്ത്രിസഭ രൂപീകരണം നടത്താനാവാത്ത സാഹചര്യത്തില്‍ ജമ്മു കശ്മീരില്‍ ഗവര്‍ണറുടെ ഭരണം ഏര്‍പ്പെടുത്തി. നിയമസഭയുടെ കാലാവധി ഒക്ടോബര്‍ 17 വ്യാഴാഴ്ച വൈകീട്ട് അവസാനിക്കുകയും കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ഫറൂഖ് അബ്ദുള്ള വിസമ്മതിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഗവര്‍ണര്‍ ഭരണം പ്രഖ്യാപിച്ചത്.
ഗവര്‍ണര്‍ ഭരണം സര്‍ക്കാര്‍ രൂപീകരണത്തിന് തടസമാകില്ലെന്നും ഭൂരിപക്ഷം ഉറപ്പാക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുമെന്നും ഗവര്‍ണര്‍ ജി. സി. സക്സേന അറിയിച്ചു.
പുതിയ മന്ത്രിസഭ രൂപീകരിക്കാനാവാതെ പോവുന്ന സാഹചര്യത്തില്‍ ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാന്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടെങ്കിലും പ്രയോജനമുണ്ടായില്ല. കാവല്‍ മുഖ്യമന്ത്രിയായി തുടരണമെന്ന് ഫറൂഖ് അബ്ദുള്ളയോട് പ്രധാനമന്ത്രി ഫോണില്‍ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഫറൂഖ് ഈ ആവശ്യം നിരാകരിച്ചു.












Click it and Unblock the Notifications