ശിവസേന എന്‍ ഡി എയുടെ ഭാഗമല്ല
തിരുവനന്തപുരം: ശിവസേന കേരളത്തിലെ എന്‍ ഡി എയുടെ ഭാഗമല്ലെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. പി. മുകുന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിലെ ശിവസേനയെ അഖിലേന്ത്യാതലത്തിലെ ശിവസേനയുടെ ഭാഗമായി ബി ജെ പി പരിഗണിക്കുന്നില്ല. കേരളത്തിലെ ശിവസേനയെ എന്‍ ഡി എയില്‍ ഉള്‍പ്പെടുത്തണമെന്ന് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല.
പി. സി. തോമസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഫെഡറല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയെ കേരളത്തിലെ എന്‍ ഡി എയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. എന്‍ ഡി എയില്‍ ഉള്‍പ്പെടുത്താന്‍ ഐ എഫ് ഡി പി ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തില്‍ ഈയിടെ ബജ്രംഗ്ദള്‍ രൂപീകരിച്ചത് സംസ്ഥാനത്തെ ബി ജെ പിയുടെ ശക്തിയെ ബാധിക്കില്ല. നിങ്ങള്‍ നടത്തുന്ന ചായക്കടയുടെ അരികില്‍ മറ്റൊരു ചായക്കുട ആരെങ്കിലും തുറന്നാല്‍ നല്ല ഭക്ഷണം നല്‍കുന്ന കടയിലേ ആളുകള്‍ പോവൂ. - ഒരു ചോദ്യത്തിന് മറുപടിയായി മുകുന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications