ഡോ. സെയിദ് ഇക്ബാല്‍ ഹസ്നെയിന്‍ കാലിക്കറ്റ് വിസി
തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. സെയിദ് ഇക്ബാല്‍ ഹസ്നെയിനെ നിയമിച്ചുകൊണ്ട് ഗവര്‍ണര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.
ദില്ലി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല സ്കൂള്‍ ഒഫ് എന്‍വയണോണ്‍മെന്റല്‍ സയന്‍സിലെ ഗ്ലേസിയോളജി പ്രൊഫസറാണ് ഡോ. സെയിദ് ഇക്ബാല്‍ ഹസ്നെയിന്‍ ഇപ്പോള്‍.
വൈസ് ചാന്‍സലറെ നിര്‍ദേശിക്കാന്‍ നിയോഗിക്കപ്പെട്ട സമതി ഹസ്നെയിനെ കൂടാതെ എം ജി സര്‍വകലാശാല പി വി സി ഡോ. എന്‍. രവീന്ദ്രനാഥ്, കൊച്ചി സര്‍വകലാശാല ഡീന്‍ ഗിരിജാ വല്ലഭന്‍ എന്നിവരുടെ പേരാണ് ശുപാര്‍ശ ചെയ്തത്.
ചീഫ് സെക്രട്ടറി എന്‍. ചന്ദ്രശേഖരന്‍ നായര്‍, യു ജി സി പ്രതിനിധി കുളന്തസ്വാമി, മത്തായി ചാക്കോ എം എല്‍ എ എന്നിവരാണ് സമിതിയിലുണ്ടായിരുന്നത്.












Click it and Unblock the Notifications