റേഡിയേഷനിനിടെ പീഡനം: റിപ്പോര്‍ട്ട് നല്‍കി
കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ കാന്‍സര്‍ രോഗിയായ യുവതിയെ റേഡിയേഷനിടയില്‍ പീഡിപ്പിച്ചുവെന്ന ആരോപണത്തെ കുറിച്ച് അന്വേഷിച്ച റേഡിയോതെറാപ്പി വിഭാഗം മേധാവി ഡോ. സുബൈദാ ബീഗം ആശുപത്രി സൂപ്രണ്ട് ഡോ. വര്‍ഗീസ് തോമസിന് റിപ്പോര്‍ട്ട് നല്‍കി.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പീഡിപ്പിച്ചുവെന്ന ആരോപണത്തിന് വിധേയനായ റേഡിയോഗ്രാഫര്‍ പ്രേംകുമാറിനെയും കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ അറ്റന്റര്‍ സുധയെയും പിരിച്ചുവിടണമെന്ന് കെ എച്ച് ആര്‍ ഡബ്ല്യു എസ് മാനേജിംഗ് ഡയറക്ടര്‍ക്ക് ശുപാര്‍ശ ചെയ്യുമെന്ന് സൂപ്രണ്ട് പറഞ്ഞു.
പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇരുവരെയും ജോലിയില്‍ നിന്ന് സസ്പെന്റ് ചെയ്തിരുന്നു. ജോലിയില്‍ അനാസ്ഥ കാണിച്ചുവെന്ന കുറ്റത്തിനാണ് അറ്റന്ററെ സസ്പെന്റ് ചെയ്തത്.












Click it and Unblock the Notifications