Get Updates
Get notified of breaking news, exclusive insights, and must-see stories!

തുലാവര്‍ഷം രണ്ടാഴ്ച വൈകും

തിരുവനന്തപുരം: ഒക്ടോബര്‍ 15ന് തുടങ്ങേണ്ടിയിരുന്ന തുലാവര്‍ഷം രണ്ടാഴ്ച വൈകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തെക്ക് പടിഞ്ഞാറന്‍ കാറ്റ് മൂലം കാലവര്‍ഷം ഒക്ടോബര്‍ 19 ശനിയാഴ്ച വരെ തുടരും. അറബിക്കടലില്‍ ന്യൂനമര്‍ദം ദുര്‍ബലമായെങ്കിലും ന്യൂനമര്‍ദ മേഖലയെ തുടര്‍ന്നാണ് തെക്ക് പടിഞ്ഞാറന്‍ കാറ്റ് രൂപപ്പെട്ടത്.

കാലവര്‍ഷക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമെത്തിക്കാന്‍ 10 കോടി രൂപ റവന്യു വകുപ്പ് അനുവദിച്ചതായി റവന്യു മന്ത്രി കെ. എം. മാണി അറിയിച്ചു.

തുക അനുവദിക്കുന്നതിന് ട്രഷറി നിയന്ത്രണം നീക്കാന്‍ ധനകാര്യ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു കോടി രൂപ അനുവദിച്ചുകഴിഞ്ഞു.

കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെയും വീടുകള്‍ നഷ്ടപ്പെട്ടവരുടെയും കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം കൊടുത്തുതുടങ്ങി. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി കൂടുതല്‍ പണം ആവശ്യമുണ്ട്.

ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച കാലവര്‍ഷം ഉണ്ടാക്കിയ കെടുതിയില്‍ 23 പേരാണ് മരിച്ചത്. എട്ട് ജില്ലകളിലെ 91 ഗ്രാമങ്ങളെ പ്രളയം ബാധിച്ചു. 111 വീടുകള്‍ തകരുകയും 564 വീടുകള്‍ ഭാഗികമായി തകരുകയും ചെയ്തു.

വീടുകള്‍ തകരുകയും കേടുപാട് സംഭവിക്കുകയും ചെയ്തതിലൂടെയുണ്ടായ നഷ്ടം 50 കോടിയാണ്. കാര്‍ഷിക മേഖലയിലും 50 കോടിയോളം നഷ്ടമുണ്ടായിട്ടുണ്ട്- മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+