ശങ്കരനാരായണന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി
ശബരമില: ശബരിമല മേല്‍ശാന്തിയായി കണ്ണൂര്‍ ജില്ലയിലെ പിണറായി പെരിയമനയില്‍ ഗണപതിഭദ്രയില്‍ ശങ്കരനാരായണന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. മാവേലിക്കര, ചെന്നിത്തലയിലെ കരിയിടത്ത് ശ്രീകൃഷ്ണവിലാസത്തില്‍ എന്‍.ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ് മാളികപ്പുറം മേല്‍ശാന്തി.
ഒക്ടോബര്‍ 18 വെള്ളിയാഴ്-ച രാവിലെ 11 മണിയ്ക്ക് നറുക്കെടുപ്പിലൂടെയാണ് ശബരിമല മേല്‍ശാന്തിയെയും മാളികപ്പുറം മേല്‍ശാന്തിയെയും തിരഞ്ഞെടുത്തത്. തന്ത്രിതാഴമണ്‍ ഇല്ലത്ത് കണ്ഠര് മഹേശ്വരരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് നറുക്കെടുപ്പ് നടന്നത്.
ശബരിമല, മാളിക്കപ്പുറം മേല്‍ശാന്തി സ്ഥാനത്തേക്ക് ഒമ്പത് പേര്‍ വീതമുള്ള പട്ടികയാണ് തയ്യാറാക്കിയിരുന്നത്. ഭക്തരുടെ കൂട്ടത്തിലെ ഒരു കുട്ടിയാണു നറുക്കെടുത്തത്.












Click it and Unblock the Notifications