കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണിമുടക്ക് പൂര്‍ണം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഇന്‍ഷ്വറന്‍സ് പ്രീമിയം നിരക്ക് ക്രമാതീതമായി വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് വിവിധ യൂണിയനുകള്‍ നടത്തുന്ന വാഹന പണിമുടക്ക് സംസ്ഥാനത്ത് പൂര്‍ണം.

24 മണിക്കൂര്‍ നേരത്തേക്കാണ് ബന്ദ്. ലോറികള്‍, ബസുകള്‍, ടാക്സികള്‍, ഓട്ടോറിക്ഷകള്‍ എന്നിവ നിരത്തിലിറക്കരുതെന്ന് അസോസിയേഷനുകളുടെ ജോയിന്റ് കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ജോയിന്റ് ആക്ഷന്‍ കൗണ്‍സിലില്‍ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍, ലോറി ഓണേഴ്സ് ഫെഡറേഷന്‍, ടൂ വീലേഴ്സ് അസോസിയേഷന്‍,സ്റേറ്റ് ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് ഓണേഴ്സ് ഫെഡറേഷന്‍, ലോറി ട്രാന്‍സ്പോര്‍ട്ടിംഗ് ഏജന്റ്സ് അസോസിയേഷന്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

സംസ്ഥാനത്ത് സ്വകാര്യ വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയിട്ടില്ല. അതേ സമയം കെ എസ് ആര്‍ ടി സി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.

പത്രം, ആശുപത്രി, വിവാഹം എന്നിവയെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വാഹനസമരം പ്രമാണിച്ച് സ്കൂളുകള്‍ക്കും കോളജ-ുകള്‍ക്കും നേരത്തെ അവധിപ്രഖ്യാപിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X