കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

13 ഇന്ത്യന്‍കമ്പനികള്‍ ഫോര്‍ബ്സില്‍

  • By Staff
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ആറ് സോഫ്റ്റ്വെയര്‍ കമ്പനികള്‍ ഉള്‍പ്പെടെ 13 ഇന്ത്യന്‍ കമ്പനികളെ ലോകത്തിലെ മികച്ച കമ്പനികളുടെ പട്ടികയില്‍ ഫോര്‍ബ്സ് മാസിക ഉള്‍പ്പെടുത്തി. യുഎസിന് പുറത്തുള്ള 200 മികച്ച കമ്പനികളെയാണ് ഫോര്‍ബ്സ് മാസിക ലിസ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

4800 കോടി രൂപയില്‍ താഴെ വാര്‍ഷികവരുമാനമുള്ള കമ്പനികളെയാണ് ഫോര്‍ബ്സ് മാസിക ഈ പട്ടിക തയ്യാറാക്കുന്നതിനായി പരിഗണിച്ചത്. ഏകദേശം 20,000 കമ്പനികളില്‍ നിന്നാണ് ഈ 200 കമ്പനികളെ തിരഞ്ഞെടുത്തതെന്നും മാസികയുടെ പത്രാധിപര്‍ പറയുന്നു.

മികച്ച ആറ് സോഫ്റ്റ്വെയര്‍ കമ്പനികളില്‍ അസിം പ്രേംജിയുടെ വിപ്രോ ഇല്ല. ഇന്‍ഫോസിസ്, മാസ്ടെക്, പൊളാരിസ്, റോള്‍ട്ട ഇന്ത്യ, സത്യം കമ്പ്യൂട്ടേഴ്സ്, വിഷ്വല്‍സോഫ്റ്റ് എന്നിവയാണ് ലിസ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഇന്ത്യയില്‍ നിന്നുള്ള ആറ് മികച്ച കമ്പനികള്‍. മറ്റ് കമ്പനികള്‍ ഇവയാണ്: ഏഷ്യന്‍ പെയിന്റ്സ്(പെയിന്റ്സ്), ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്(ഫുഡ്സ്), ഡോ. റെഡ്ഡീസ് ലാബ്സ്(ഫാര്‍മസ്യൂട്ടിക്കല്‍സ്) എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് (ധനകാര്യസേവനസ്ഥാപനങ്ങള്‍), ഇന്‍ഡോ ഗള്‍ഫ് (കെമിക്കല്‍), സീ ടെലിഫിലിംസ് (മാധ്യമം).

ഇന്ത്യന്‍ കമ്പനികളില്‍ ഐസിഐസിഐ ബാങ്കാണ് മുന്‍പന്തിയില്‍. 2,702 കോടിയാണ് വാര്‍ഷിക വരുമാനം. തൊട്ടുപിന്നില്‍ ഇന്‍ഡോ ഗള്‍ഫാണ്. വരുമാനം 2683 കോടി രൂപ. മൂന്നാമതാണ് ഇന്‍ഫോസിസിന്റെ സ്ഥാനം. വരുമാനം 2563 കോടി രൂപ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X