കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശോഭനയുടെ അറസ്റ് മുഖ്യമന്ത്രി തടഞ്ഞു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വ്യാജരേഖ കേസന്വേഷണവുമായി ബന്ധപ്പെട്ട് വീണ്ടും ശോഭന ജോര്‍ജ്ജ് എംഎല്‍എയെ അറസ്റ് ചെയ്യാനുള്ള നീക്കം മുഖ്യമന്ത്രി തടഞ്ഞു. കേസന്വേഷണം വഴിമുട്ടി നില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യലിനായി ശോഭനാ ജോര്‍ജ് എംഎല്‍എയെ വീണ്ടും അറസ്റുചെയ്യാനായിരുന്ന പൊലീസ് നീക്കം.

ഒളിവിലായ തനിനിറം ലേഖകന്‍ ജയചന്ദ്രനെ പിടികൂടാനാവത്തതാണ് പൊലീസിന് കേസിന്റെ പുരോഗതിയില്‍ പ്രധാനപ്രതിബന്ധം സൃഷ്ടിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയില്‍നിന്ന് അറസ്റുവാറന്റ് വാങ്ങി ശോഭനയെ വീണ്ടും അറസ്റുചെയ്യാന്‍ പൊലീസ് അനുവാദം ചോദിച്ചത്. എന്നാല്‍, ഈ നീക്കത്തിന് മുഖ്യമന്ത്രി എ.കെ. ആന്റണി അനുമതി നല്‍കിയില്ല.

ജയചന്ദ്രനെ പിടികൂടാന്‍ ഫലപ്രദമായ നടപടികളെടുക്കണമെന്നാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചത്. ശോഭനാ ജോര്‍ജിനെ വീണ്ടും അറസ്റുചെയ്താല്‍ താന്‍ മനപ്പൂര്‍വം ശോഭനാ ജോര്‍ജിനെ വേട്ടയാടുകയാണെന്ന ദുഷ്പ്രചാരണമുണ്ടാക്കുമെന്നും മുഖ്യമന്ത്രി കരുതുന്നു. അതുകൊണ്ടാണ് ഈ നീക്കത്തിന് മുഖ്യമന്ത്രി തടയിട്ടത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X