ആന്റേഴ്സനെ വിട്ടുകിട്ടാന്‍ സിബിഐ
ഭോപ്പാല്‍: യൂണിയന്‍ കാര്‍ബൈഡ് മുന്‍ ചെയര്‍മാന്‍ വാറന്‍ ആന്റേഴ്സനെ യുഎസില്‍ നിന്നും വിട്ടുകിട്ടാന്‍ സിബിഐ ഉടന്‍ വാറണ്ട് സമര്‍പ്പിക്കും. ആന്റേഴ്സനെ വിചാരണയ്ക്കായി കൈമാറണമെന്ന് ആവശ്യപ്പെടുന്ന വാറണ്ട് സിബിഐ അടുത്തയാഴ്ച വിദേശകാര്യമന്ത്രാലയത്തിന് നല്കുമെന്നാണ് അറിയുന്നത്.
ഈ ആവശ്യത്തിന് പിന്‍ബലം നല്കുന്ന രേഖകള്‍ ഹിന്ദിയില്‍ നിന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് കഴിഞ്ഞാല്‍ ഉടന്‍ വിദേശകാര്യമന്ത്രാലയത്തിന് വാറണ്ട് കൈമാറുമെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. വാറണ്ട് തയ്യാറാക്കുന്നതിന് സിബിഐ രണ്ട് മാസത്തോളമെടുത്തു.
ഭോപ്പാല്‍ വാതകദുരന്തക്കസിന്റെ അവസാനവാദം ആഗസ്തിലായിരുന്നു നടന്നത്. അന്ന് ഇതുവരെയുള്ള കേസിന്റെ പുരോഗതി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന്‍ കോടതി സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. ആന്റേഴ്സനെതിരായ കുററം മനപ്പൂര്‍വമുള്ള നരഹത്യയ്ക്ക് പകരം അബദ്ധത്തിലുള്ള വീഴ്ചയാക്കി മാറ്റണമെന്ന സിബിഐയുടെ ആവശ്യം കോടതി തള്ളിയിരുന്നു.
ആന്റേഴ്സനെ വിട്ടുകിട്ടാന്‍ ഇത് മതിയായ കുറ്റമാവില്ലെന്നാണ് കോടതിയുടെ വിലയിരുത്തല്‍. ഈ കുറ്റത്തിന്റെ പേരില്‍ മാത്രം ആന്റേഴ്സനെ വിട്ടുകിട്ടാന്‍ വിദേശകാര്യമന്ത്രാലയത്തിന് യുഎസിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താനാവില്ല. ഇതിനിടെ ആന്റേഴ്സനെ യുഎസില്‍ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. സിബിഐ വരുത്തിയ കാലതാമസത്തെ ഭോപ്പാല്‍വാതകദുരന്തത്തിനിരയായവര്‍ വിമര്‍ശിക്കുന്നുണ്ട്.












Click it and Unblock the Notifications