പ്ലേവിന്‍: 4.55 കോടി തൃപ്പൂണിത്തുറയില്‍
തൃപ്പൂണിത്തുറ: ഇത്തവണത്തെ പ്ലേവിന്‍ സൂപ്പര്‍ ലോട്ടോ സമ്മാനം തൃപ്പൂണിത്തുറയില്‍ വിറ്റ ടിക്കറ്റിന്. 02,06,09,15,24,46 എന്ന നമ്പര്‍ ടിക്കറ്റിനാണ് 4.55 കോടി സമ്മാനമായി ലഭിച്ചത്.
എന്നാല്‍ ഇതുവരെ ഈ ടിക്കറ്റുടമ ആരാണെന്നറിഞ്ഞിട്ടില്ല. തൃപ്പൂണിത്തുറയിലെ സൗമ്യ ഓണ്‍ലൈന്‍ സൂപ്പര്‍ ലോട്ടോ ഏജന്‍സിയില്‍ വിറ്റ ടിക്കറ്റിനാണ് ബമ്പര്‍ സമ്മാനം ലഭിച്ചത്. സമ്മാനിതമായ ടിക്കറ്റുമായി ഉടന്‍ ഇവിടെയെത്താന്‍ അപേക്ഷിച്ചുകൊണ്ടുള്ള ബാനര്‍ സൗമ്യ ഏജന്‍സി ഓഫീസിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
തൃപ്പൂണിത്തുറയില്‍ തന്നെയുള്ള ഒരാള്‍ പതിവായി ഇവിടെ നിന്നും ടിക്കറ്റെടുക്കാറുണ്ട്. എന്നാല്‍ അയാളുടെ വീട്ടില്‍ ചെന്നപ്പോള്‍ പൂട്ടിക്കിടക്കുന്നതാണ് കണ്ടതെന്ന് സൗമ്യ ഏജന്‍സിയുടമ പറഞ്ഞു. ഏറണാകുളം ജില്ലയില്‍ ഇതാദ്യമായാണ് ബമ്പര്‍ സമ്മാനം എത്തുന്നത്.












Click it and Unblock the Notifications