കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശങ്കരനാരായണന്‍ ശബരിമല മേല്‍ശാന്തി

  • By Staff
Google Oneindia Malayalam News

ശബരിമല: ശബരിമല മേല്‍ശാന്തിയായി കണ്ണൂര്‍ തലശേരി പിണറായി ഗണപതിഭദ്രം പെരിയമന ശങ്കരനാരായണന്‍ നമ്പൂതിരിയെ(39) തിരഞ്ഞെടുത്തു.

ശബരിമല സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. മാവേലിക്കര ചെന്നിത്തല കുരീടത്ത് ശ്രീകൃഷ്ണവിലാസം എന്‍. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ് മാളികപ്പുറം മേല്‍ശാന്തി.

ശങ്കരന്‍ നമ്പൂതിരി- ദേവകി അന്തര്‍ജനം ദമ്പതികളുടെ എട്ടുമക്കളില്‍ ആറാമത്തെയാളാണ് ശങ്കരനാരായണന്‍ നമ്പൂതിരി. സ്വന്തം ക്ഷേത്രമായ പിണറായി ആദിരാമേശ്വരക്ഷേത്രത്തില്‍ ശാന്തിവൃത്തി നടത്തിവരികയായിരുന്നു ശങ്കരനാരായണന്‍ നമ്പൂതിരി. ദ്രൗപദിയാണ് ഭാര്യ. ശാശ്വതി, അരുണ്‍ ശങ്കരന്‍ എന്നിവര്‍ മക്കളാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X