Get Updates
Get notified of breaking news, exclusive insights, and must-see stories!

മദനിയുടെ കേസില്‍ ഇടപെടില്ല: ഉമ്മന്‍ചാണ്ടി

കോയമ്പത്തൂര്‍: പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ കേസില്‍ ഇടപെടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി. ഈ കേസില്‍ സര്‍ക്കാരോ യുഡിഎഫോ യാതൊരുവിധത്തിലും ഇടപെടില്ലെങ്കിലും നീതി ഉറപ്പാക്കാന്‍ വേണ്ടത് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

ജയിലില്‍ മദനിയെ സന്ദര്‍ശിച്ചശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. മദനിക്ക് നീതി ഉറപ്പാക്കണമെന്ന് യുഡിഎഫ് നേതൃയോഗം തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് സന്ദര്‍ശനം.

വിചാരണയില്ലാതെ നാലരവര്‍ഷമായി തടവില്‍ കഴിയുന്ന മദനിയ്ക്ക് നീതിലഭിച്ചില്ല എന്നത് യുഡിഎഫിന്റെ മാത്രമല്ല, കേരളത്തിന്റെ ആകെ അഭിപ്രായമാണ്. കേസ് മറ്റൊരു സംസ്ഥാനത്ത് നടക്കുന്നതിനാല്‍ കേരളസര്‍ക്കാരിന് ഇക്കാര്യത്തില്‍ ഇടപെടുന്നതിന് പരിമിതിയുണ്ട്. തല്ക്കാലം മദനിയുമായി നടത്തിയ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

മദനിയെ റംസാന്‍ മാസക്കാലത്ത് ഒരു മാസം ഇടക്കാല ജാമ്യം അനുവദിക്കാന്‍ തമിഴ്നാട് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് പിഡിപി ജനറല്‍ സെക്രട്ടറി പൂന്തുറ സിറാജ് ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റ് ബന്നി ബഹനാനും ഉമ്മന്‍ചാണ്ടിയോടൊപ്പമുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+