Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാഖ്: യുഎസ് നയം തിരുത്തുന്നു

യുണൈറ്റഡ് നാഷന്‍സ്: ഇറാഖിനെതിരെ ഉടന്‍ സൈനികനീക്കം നടത്തുമെന്ന നയം യുഎസ് തിരുത്തുന്നു. ഫ്രാന്‍സ്, റഷ്യ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പിന്തുണ നഷ്ടപ്പെട്ടതിനാലാണ് ഐക്യരാഷ്ട്രസഭയില്‍ ഇറാഖ് പ്രശ്നത്തില്‍ അവതരിപ്പിക്കാനുള്ള പ്രമേയത്തില്‍ യുഎസ് കാതലായ മാറ്റംവരുത്തിയത്.

ആയുധപരിശോധകര്‍ ബാഗ്ദാദില്‍ പോയി പരിശോധന നടത്തി റിപ്പോര്‍ട്ട് നല്കുന്നതുവരെ സൈനികനീക്കം വേണ്ടെന്ന് പുതിയ പ്രമേയത്തില്‍ യുഎസ് വ്യക്തമാക്കുന്നു. ആയുധപരിശോധകര്‍ നിയമവിരുദ്ധമായി ഏതെങ്കിലും കണ്ടെത്തുകയോ അവര്‍ക്കവിടെ സ്വതന്ത്രമായി പരിശോധന നടത്താന്‍ ബുദ്ധിമുട്ട് നേരിടുകയോ ചെയ്താല്‍ മാത്രം സൈനികനീക്കത്തിന് അനുമതി ചോദിച്ചുകൊണ്ടുള്ള പ്രമേയം ഐക്യരാഷ്ട്രസഭയില്‍ യുഎസ് അവതരിപ്പിക്കും.

ആയുധ പരിശോധകരുമായി നിസ്സഹകരിച്ചാല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഇറാഖിനെ ഭീഷണിപ്പെടുത്തുക മാത്രമാണ് മാറ്റം വരുത്തിയ പ്രമേയത്തില്‍ പറയുന്നത്. ഈ പ്രമേയത്തിന് പിന്തുണ തേടാനുള്ള ശ്രമത്തിലാണ് യുഎസ് ഇപ്പോള്‍. വിട്ടുവീഴ്ചകള്‍ വരുത്തിക്കൊണ്ടുള്ള കരട്പ്രമേയത്തിന്മേല്‍ ഫ്രാന്‍സിന്റെ തീരുമാനം എന്തെന്ന് കാത്തിരിക്കുകയാണ് യുഎസ്.

ഐക്യരാഷ്ട്രസഭ അനുമതി നല്കിക്കഴിഞ്ഞാല്‍ രണ്ടാഴ്ചക്കുള്ളില്‍ ആയുധപരിശോധകര്‍ ഇറാഖില്‍ പോകും. ആയുധപരിശോധകര്‍ ബാഗ്ദാദില്‍ സര്‍വനാശത്തിനുതകുന്ന ആയുധങ്ങള്‍ കണ്ടെത്തിയാല്‍ അടിയന്തരമായി ഐക്യരാഷ്ട്രസഭ യോഗം ചേര്‍ന്ന് ഇറാഖിനെതിരായ ഭാവിനടപടികള്‍ ആലോചിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+