ഡോ. കൃഷ്ണദാസ് നായര്‍ക്ക് പുരസ്കാരം
ബാംഗ്ലൂര്‍: ദേശീയ മെറ്റലര്‍ജിസ്റ് പുരസ്കാരത്തിന് ഡോ. സി.ജി. കൃഷ്ണദാസ് നായര്‍ അര്‍ഹനായി. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് മുന്‍ ചെയര്‍മാനാണ് കൃഷ്ണദാസ് നായര്‍.
കേന്ദ്രസര്‍ക്കാരും ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെറ്റല്‍സും സ്റീല്‍ കല്‍ക്കരി വകുപ്പും സംയുക്തമായി നല്കുന്നതാണ് ഈ പുരസ്കാരം. ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക.
ദേശീയ മെറ്റലര്‍ജിസ്റ് ദിനാഘോഷത്തോടനുബന്ധിച്ച് നവമ്പര്‍ 14ന് ദില്ലിയില്‍ അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങും. മെറ്റലര്‍ജി മേഖലയില്‍ നല്കിയ സംഭാവനയ്ക്കാണ് അവാര്‍ഡ്.
ഇപ്പോള്‍ സൊസൈറ്റി ഓഫ് ഡിഫന്‍സ് ടെക്നോളജിസ്റ് ചെയര്‍മാനാണ് കൃഷ്ണദാസ് നായര്‍.












Click it and Unblock the Notifications