പീഡിപ്പിച്ച ജവാന്മാരെ പുറത്താക്കും
തിരുവനന്തപുരം: തീവണ്ടിയില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച സി ആര്‍ പി എഫ് ജവാന്മാരെ സര്‍വീസില്‍ നിന്ന് പുറത്താക്കാന്‍ സി ആര്‍ പി എഫ് ആസ്ഥാനത്തു നിന്ന് നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്ന് ഡി ഐ ജി എം. സി. ജോസഫ് അറിയിച്ചു.
ഇവര്‍ക്കെതിരെയുളള നടപടികളുടെ ഭാഗമായി അന്വേഷണം തുടങ്ങിയിട്ടുണ്ട്. മധ്യപ്രദേശിലെ റാംപൂരില്‍ നിന്ന് പളളിപ്പുറം സി ആര്‍ പി എഫ് ക്യാമ്പിലേക്ക് വന്ന 49 ജവാന്മാരില്‍ ഇരുപതില്‍പരം പേര്‍ക്കെതിരെയാണ് നടപടിയുണ്ടാവുക. ഇവരെ പരിശീലനത്തിന് ചേരാന്‍ അനുവദിച്ചിട്ടില്ല.
സംഭവത്തെ കുറിച്ച് പൊലീസ് ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണ സംഘം പീഡനത്തിരയായ കുട്ടികളെ ആലുവയില്‍ കണ്ട് മൊഴിയെടുത്തു.
15 പേര്‍ക്കെതിരെയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. പീഡനം, മര്‍ദനം, അപമാനിക്കാന്‍ ശ്രമം, സംഘം ചേര്‍ന്നുള്ള ആക്രമണം തുടങ്ങിയവയ്ക്കാണ് കേസെടുത്തിട്ടുള്ളത്.












Click it and Unblock the Notifications