മുസ്തഫ നോട്ടീസിന് മറുപടി നല്‍കി
തിരുവനന്തപുരം: കെ പി സി സിയുടെ കാരണം കാണിക്കല്‍ നോട്ടീസിന് ടി. എച്ച്. മുസ്തഫ വിശദീകരണം നല്‍കി.
നോട്ടീസ് അച്ചടക്ക സമിതി പരിശോധിക്കും. രണ്ട് ദിവസം മുമ്പാണ് നോട്ടീസിന് മുസ്തഫ മറുപടി അയച്ചത്.
കെ. കരുണാകരനെയും ഘടകകക്ഷി നേതാക്കളെയും പരസ്യമായി വിമര്‍ശിച്ചതിനാണ് മുസ്തഫയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. മറുപടി അര്‍ഹിക്കാത്ത വിഷയങ്ങളിലാണ് തനിയ്ക്ക് നോട്ടീസ് അയച്ചതെന്ന് മുസ്തഫ പറഞ്ഞിരുന്നു.
പത്മജ വേണുഗോപാലിനും കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. നോട്ടീസിന് പത്മജ നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications