പെട്ടിക്കടക്കാരന് നാലരക്കോടി
തൃപ്പൂണിത്തുറ: ഒടുവില്‍ പ്ലേവിന്‍ ബമ്പര്‍ സമ്മാനമായ നാലരക്കോടിനേടിയ ടിക്കറ്റിന്റെ ഉടമയെ കണ്ടെത്തി. എരൂര്‍ കൊപ്പപ്പറമ്പില്‍ മനക്കപ്പാടത്ത് എം.കെ. രഘു(59)വാണ് പ്ലേവിന്‍ ബമ്പര്‍ സമ്മാനം നേടിയത്. തൃപ്പൂണിത്തുറ കിഴക്കേക്കോട്ടയില്‍ പഴയൊരു പെട്ടിക്കട നടത്തുകയാണ് രഘു.
ചോര്‍ന്നൊലിക്കുന്ന കൂരയില്‍ ഭാര്യയും രണ്ടുപെണ്‍മക്കളുമായി ജീവിതം കഴിക്കുകയാണ് രഘു. തൃപ്പൂണിത്തുറ സൗമ്യ സൂപ്പര്‍ലോട്ടോ ഏജന്‍സിയില്‍ നിന്നെടുത്ത ടിക്കറ്റിനാണ് സമ്മാനമെന്ന് കഴിഞ്ഞ ദിവസം അറിഞ്ഞിരുന്നെങ്കിലും ഭാഗ്യടിക്കറ്റ് എടുത്ത ആളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം പത്രത്തില്‍ സൂപ്പര്‍ലോട്ടോയുടെ വാര്‍ത്ത കണ്ടപ്പോഴാണ് രഘു ടിക്കറ്റെടുത്ത് ഒത്തുനോക്കിയത്. ഉടനെ സുഹൃത്തുമൊത്ത് സൗമ്യ സൂപ്പര്‍ലോട്ടോ ഏജന്‍സിയില്‍ എത്തി ഇക്കാര്യം അറിയിച്ചു. അടുത്തുള്ള ഫെഡറല്‍ ബാങ്ക് ശാഖയില്‍ ടിക്കറ്റ് ഏല്പിച്ചു.
കോടീശ്വരനായാലും തനിക്ക് അന്നം നല്കിയ പെട്ടിക്കട ഉപേക്ഷിക്കുന്ന പ്രശ്നമില്ലെന്ന് രഘു പറഞ്ഞു. പെണ്ണമ്മയാണ് രഘുവിന്റെ ഭാര്യ. രഘുവും പെണ്ണമ്മയും ഹൃദ്രോഗികളാണ്. പണിയെടുക്കാന്‍ വയ്യാത്തതുകൊണ്ടാണ് രഘു പെട്ടിക്കട തുടങ്ങിയത്.
രഘുവിന്റെ മൂത്തമകന്‍ സുനില്‍ വിവാഹംകഴിച്ച് മാറിത്താമസിക്കുകയാണ്. മൂത്തമകള്‍ സുധയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. ഇളയമകള്‍ സുനിത ആര്‍സിഎം ആശുപത്രിയില്‍ ഫാര്‍മസിസ്റായി ജോലിചെയ്യുന്നു.












Click it and Unblock the Notifications