ആദിവാസി ഫണ്ട്: പരാതി തള്ളി
തൃശൂര്‍: ആദിവാസി വികസനത്തിനുള്ള 38.6 കോടി രൂപ തിരിമറി നടത്തിയതിന് മുഖ്യമന്ത്രി എ. കെ. ആന്റണിയ്ക്കും മന്ത്രി എം. എ. കുട്ടപ്പനുമെതിരെയുള്ള പരാതി വിജിലന്‍സ് കോടതി തള്ളി.
പണം ട്രഷറിയില്‍ നിക്ഷേപിക്കാതിരുന്നതിന് മന്ത്രി കുട്ടപ്പനും അദ്ദേഹത്തെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി എ. കെ. ആന്റണിയ്ക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി ക്ഷേമ സമിതിയ്ക്കു വേണ്ടി ഇടുക്കി മാന്നാങ്കണ്ടം രാജനാണ് ഹര്‍ജി നല്‍കിയത്.
അഡീഷണല്‍ ലീഗല്‍ അഡ്വൈസര്‍, വിജിലന്‍സ് ഡയറക്ടര്‍, ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസര്‍മാര്‍, പ്രൊജക്ട് ഓഫീസര്‍മാര്‍ എന്നിവരുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണ കമ്മിഷണറും പ്രത്യേക ജഡ്ജിയുമായ എസ്. സതീനാഥന്‍ ഹര്‍ജി തള്ളിയത്. പ്രാഥമിക അന്വേഷണത്തില്‍ ഫണ്ട് തിരിമറി നടത്തിയിട്ടില്ലെന്ന് വ്യക്തമായതിനാല്‍ തുടര്‍ നടപടികള്‍ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി.
ആദിവാസി വികസന ഫണ്ട് തിരിമറി നടത്തിയെന്ന ആരോപണം നിയമസഭയിലും മറ്റും ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു.












Click it and Unblock the Notifications