മതംമാറ്റം തടയാന്‍ ദേശീയ നിയമം വേണം
ചെന്നൈ: മതം മാറ്റം തടയാന്‍ ദേശീയ നിയമം വേണമെന്ന് തമിഴ്നാട്ടിലെ ഹിന്ദു മുന്നണി ആവശ്യപ്പെട്ടു.
മുന്നണിയുടെ മുന്‍ പ്രസിഡണ്ട് ദൊരൈ ശങ്കര്‍ ആണ് ഈ ആവശ്യം ഉന്നയിച്ചിരിയ്ക്കുന്നത്. പണം കൊടുത്ത് ഹിന്ദുക്കളെ മറ്റ് മതത്തിലേയ്ക്ക് മാറ്റാന്‍ പല മതങ്ങളും ശ്രമിയ്ക്കുകയാണ്. ഇത്തരത്തിലുളള മതം മാറ്റം തുടര്‍ന്നാല്‍ ഇന്ത്യാ മഹാരാജ്യത്തിന്റെ സ്വഭാവം തന്നെ മാറിയേയ്ക്കും. ഇത് രാജ്യത്തിന്റെ നിലനില്പിന് തന്നെ ഭീഷണിയായേയ്ക്കും. എല്ലാ സംസ്ഥാന സര്‍ക്കാരുകളും മതം മാറ്റം തടയാന്‍ നിയമം കൊണ്ടുവരണമെന്ന് ദൊരൈ ശങ്കര്‍ ആവശ്യപ്പെട്ടു.
മതംമാറ്റം നിരോധിച്ച് കൊണ്ട് ഓര്‍ഡിനന്‍സ് ഇറക്കിയ തമിഴ് നാട് മുഖ്യമന്ത്രി ജയലളിതയെ അഭിനന്ദിയ്ക്കാനായി ഒക്ടോബര്‍ 23 ബുധനാഴ്ച നഗരത്തില്‍ റാലി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications