കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്കുകളെക്കൊണ്ട് കേരളത്തിന് പ്രയോജനമില്ല

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ ദേശസാല്‍കൃതബാങ്കുകള്‍ സംസ്ഥാനത്തിന് ഒരു ഗുണവും ചെയ്യുന്നില്ലെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി.

സംസ്ഥാനത്തു നിന്നും പണം ശേഖരിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോവുന്ന ദേശസാല്‍കൃത ബാങ്കുകള്‍ കൊണ്ട് കേരളത്തിനും ഇവിടത്തെ ജനങ്ങള്‍ക്കുമെന്താണ് പ്രയോജനം? സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തെ സഹായിക്കാത്ത ദേശസാല്‍കൃത ബാങ്കുകള്‍ കേരളത്തിന്റെ വികസനത്തിന് ഒരു സഹായവും നല്‍കുന്നില്ല- മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിന് ശേഷം ദില്ലിയില്‍ നിന്ന് തിരിച്ചെത്തിയ ആന്റണി വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു.

ബാങ്കുകളുടെ നിസ്സഹകരണത്തെ കുറിച്ച് സമ്മേളനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. റിസര്‍വ് ബാങ്ക് ഇതുസംബന്ധിച്ച് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്.

സാമ്പത്തിക സഹായം നല്‍കേണ്ട പദ്ധതികളൊന്നും ഇപ്പോള്‍ കേരളത്തിലില്ലെന്ന് ബാങ്കുകള്‍ പറയുന്നത് ശരിയല്ല. എല്ലാ മേഖലകളിലും സാമ്പത്തിക സഹായം അടിയന്തരിമായി വേണ്ട പദ്ധതികളുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X